സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

CPIM state secretariat meeting today

കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നതിനിടെ സിപിഐഎം സംസ്ഥാനാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ആണ് യോഗം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കൂടുതല്‍ സമര പരിപാടികള്‍ സെക്രട്ടേറിയറ്റ് ആലോചിക്കും. പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചതിന് പിന്നാലെയുള്ള സാഹചര്യം യോഗം വിലയിരുത്തും. യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.

Story Highlights CPI (M) state secretariat meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top