കര്‍ഷകമാര്‍ച്ച് തുടക്കം മാത്രം: മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

കര്‍ഷകമാര്‍ച്ച് തുടക്കം മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. സത്യത്തിനുവേണ്ടിയുളള കര്‍ഷകപോരാട്ടങ്ങള ലോകത്ത് ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പിക്കുമെന്ന് മോദി മനസിലാക്കണം. മോദി സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനുള്ള ശ്രമങ്ങള്‍ പാഴായി. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ബുരാരിയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി നല്‍കിയത്. ബുരാരിയിലെ നിരാന്‍ ഖാരി മൈതാനത്ത് കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

Story Highlights Farmers’ March

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top