Advertisement

സീൽ മുതൽ പ്രവർത്തനം സമയം വരെ ഒരുപാട് പ്രത്യേകതകൾ; വർഷത്തിൽ മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന സന്നിധാനം പോസ്റ്റ് ഓഫീസ്

November 27, 2020
Google News 3 minutes Read

മൂന്നു മാസത്തേക്ക് മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് ഉണ്ട് സന്നിധാനത്ത്. ഇവിടേക്ക് അയ്യപ്പ സ്വാമിയ്ക്ക് ഉൾപ്പെടെ നിരവധി കത്തുകളാണ് എത്താറുള്ളത്. പോസ്റ്റൽ സീൽ മുതൽ പ്രവർത്തനം സമയം വരെ ഒരുപാട് പ്രത്യേകതകളുണ്ട് ഈ പോസ്റ്റ് ഓഫീസിന്.

രാജ്യത്ത് തന്ന വർഷത്തിൽ മൂന്ന് മാസക്കാലം മാത്രം പ്രവർത്തിക്കുന്ന ഏക പോസ്റ്റ് ഓഫീസാണ് സന്നിധാനത്തേത്. ഇന്ത്യൻ പോസ്റ്റൽ സീലിനൊപ്പം അയ്യപ്പ സ്വാമിയുടെയും 18-ാം പടിയുടെയും ചിത്രം ആലേഖലം ചെയ്ത സീലാണ് ഇവിടെ പതിപ്പിക്കുന്നത്. 689713 എന്ന പിൻകോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയിൽ പ്രവർത്തനം ആരംഭിച്ചത് 1963ലാണ്. ശബരിമല മണ്ഡലം മകരവിളക്ക് തീർത്ഥാടന സമയത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം. ശേഷം സന്നിധാനം പോസ്റ്റ് ഓഫീസിൽ അയ്യപ്പന്റെ ചിത്രം പതിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്ക്കുന്നതോടെ റാന്നിയിലെ പോസ്റ്റൽ ഇൻസ്‌പെക്ടറുടെ ഓഫീസിലാണ് അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്. സന്നിദാനത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ പതിപ്പിച്ച സ്റ്റാമ്പ് തത്സമയം ലഭിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. പോസ്റ്റൽ സേവനങ്ങൾക്ക് പുറമേ മൊബൈൽ റിച്ചാർജ് അടക്കമുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ സ്വമിയ്ക്ക് പ്രാർത്ഥന, കല്യാണ ക്ഷണക്കത്ത്, ഗ്രഹ പ്രവേശന ക്ഷണം, നന്ദി എന്നിങ്ങനെ ഭക്തരുടെ നിരവധി കത്തുകൾ സന്നിധാനം പോസ്റ്റ് ഓഫീസിൽ ദിനം പ്രതി എത്താറുണ്ട്. സാധാരണ ഓഫീസ് സമയത്തിനുമപ്പുറം പലപ്പോഴും രാത്രി വൈകിവരെയും സന്നിധാനം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കാറുണ്ട്.

Story Highlights Lots of specifics from seal to operation time; Sannidhanam Post Office which operates only three months in a year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here