സൗദിയില്‍ ഇന്ന് 322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 322 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 428 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.86 ശതമാനമായി ഉയരുകയും ചെയ്തു. കൊവിഡ് മൂലം ഇന്ന് 15 മരണവും സ്ഥിരീകരിച്ചു
നിലവില്‍ കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,56,389 ഉം രോഗമുക്തരായവരുടെ എണ്ണം 3,45,215 ഉം ആണ്. 5,334 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 699 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 51,831 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.
0.62% ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളുടെ കണക്ക് ഇങ്ങനെയാണ് – റിയാദ് -65 ,ജിദ്ദ -29 ,മക്ക -24 മദീന -22, ഉനൈസ, തായിഫ്, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളില്‍ 11ഉം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ കൂടുതല്‍ രോഗമുക്തി നേടിയ പ്രാവിശ്യകള്‍ ഇവയാണ്. റിയാദ് പ്രവിശ്യ -115 ,മക്ക പ്രവിശ്യ -107 ,കിഴക്കന്‍ പ്രവിശ്യ -95, മദീന പ്രവിശ്യ -49, ജിസാന്‍ പ്രവിശ്യ -19
Story Highlights – Saudi Arabia records 322 COVID-19 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here