Advertisement

സ്പ്രിംഗ്‌ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: എം.എം. ഹസന്‍

November 27, 2020
1 minute Read

സ്പ്രിംഗ്‌ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത് അഴിമതി മൂടിവയ്ക്കാനാണ്. സി. എം. രവീന്ദ്രനെ ചോദ്യംചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൊല്ലത്ത് നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്പ്രിംഗക്ളര്‍ കരാറുമായി ബന്ധപ്പെട്ട് ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. റിട്ട. ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

Story Highlights Sprinklr report kerala, m m hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top