അധ്യാപകന്റെ കൈവെട്ടിയ കേസ്; വിചാരണ അടുത്ത വര്‍ഷം ഏപ്രിലില്‍

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിചാരണ അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 11 പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പോപ്പുലര്‍ ഫണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികള്‍. ഗൂഢാലോചന, ആയുധം കൊണ്ട് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരുക്ക് ഏല്‍പ്പിക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍, തീവ്രവാദ ഗ്രൂപ്പില്‍ അംഗത്വം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ച എട്ട് പ്രതികള്‍ക്കുമെതിരായ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിക്കും.
ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി സവാദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വിചാരണ പൂര്‍ത്തിയാക്കിയ 11 പ്രതികളെ കോടതി ശിക്ഷിക്കുകയും മറ്റുള്ളവരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
Story Highlights – teacher, attack, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here