സന്നിധാനത്തും പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു

സന്നിധാനത്തും പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തന മാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം. കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണവും സുരക്ഷയുമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തുമായി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളും പ്രവര്‍ത്തനമാരംഭിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം നല്‍കുന്നത്. രോഗ പ്രതിരോധത്തിനുള്ള എല്ലാ ആയുര്‍വേദ മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാണ്. കൂടാതെ പകര്‍ച്ചവ്യാധി, അലര്‍ജി, ശാരീരിക അവശതകള്‍ക്കുള്ള മരുന്നുകളും നല്‍കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സേവനം നല്‍കുന്നതെന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീനി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ സ്വാസ്ഥ്യം, സുഖയുഷ്യം പദ്ധതികള്‍ പ്രകാരമുള്ള മരുന്നുകളാണ് ആശുപത്രികളില്‍ നല്‍കുന്നത്. പമ്പയിലും സന്നിധാനത്തും ആരംഭിച്ചിരിക്കുന്ന ആയുര്‍വേദ ആശുപത്രികളില്‍ രണ്ട് ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ്, തെറാപ്പിസ്റ്റ്, ക്ലിനിങ് സ്റ്റാഫ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
Story Highlights – Ayurvedic hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here