Advertisement

ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണം; റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

November 28, 2020
1 minute Read
c raveendranath order probe on chemboochira school

ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്തി.
അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എ.ഷാജഹാൻ ഐ.എ.എസിനാണ് നിർദേശം നൽകിയത്.

വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂൾ. കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുന്ന സ്ഥിതിയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആരോപങ്ങളെ തുടര്‍ന്ന് കരാറുകാരോട് നിര്‍മ്മാണം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുയാണ് സ്കൂള്‍ അധികൃതര്‍.
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മാണത്തിലിരിക്കുന്ന മുഴുവൻ വിദ്യാലയങ്ങളുടേയും സുരക്ഷ പരിശോധിക്കണമെന്നാണ് പ്രതിപക്ഷപാർട്ടികൾ ആവശ്യപെടുന്നത്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Story Highlights c raveendranath order probe on chemboochira school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top