പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ​ഗോദയിൽ ഭാര്യയും ഭർത്താവും

couple candidates election pathanamthitta

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ കുടുംബ കാര്യങ്ങൾ ഏറെയാണ്. പത്തനംതിട്ടയിൽ പന്തളം നഗരസഭയിലേക്ക് മത്സരിക്കുകയാണ് സുമേഷും ഭാര്യ മഞ്ജുഷയും. എൻഡിഎ സ്ഥാനാർത്ഥികളായ അച്ഛനും അമ്മയ്ക്കും പിന്തുണയേകി രണ്ട് മക്കളും കൂടെയുണ്ട്.

പന്തളം നഗരസഭ ഡിവിഷൻ 18 ലാണ് സുമേഷ് കുമാർ മത്സരിക്കുന്നത്. ഭാര്യ മഞ്ജുഷ സുമേഷ് ഡിവിഷൻ 23 ലും. സുമേഷിനിത് രണ്ടാമൂഴമാണെങ്കിലും മഞ്ജുഷയ്ക്ക് കന്നിയങ്കമാണ്. സുമേഷിന്റെ സിറ്റിംഗ് ഡിവിഷനായ 22 ൽ വനിതാ സംവരണം ആയതോടെയാണ് അങ്കത്തട്ട് 18 ലേക്ക് മാറ്റിയത്. അതോടെ സുമേഷിന് ഇപ്പോൾ ഇരട്ടിപ്പണിയാണ്. സിറ്റിംഗ് സീറ്റ്‌ നിലനിർത്തുക, 18 പിടിച്ചെടുക്കുക, 23 ൽ ഭാര്യയെ വിജയിപ്പിക്കുക എന്നീ ഉത്തരവാദിത്വം ഇപ്പോൾ സുമേഷിനാണ്.

കഴിഞ്ഞ വർഷം ഭർത്താവ് സുമേഷ് കാഴ്ചവെച്ച പ്രവർത്തനങ്ങൾ ആണ് മഞ്ജുഷയുടെ ആത്മവിശ്വാസം. വീട്ടിലെ ജോലികളും മത്സര വിദ്യകളും പരസ്പരം പങ്കുവെച്ചാണ് ഇരുവരും മുന്നോട്ട് പോകുന്നത്.

താമര വിരിയിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും പരിശ്രമങ്ങൾക്ക് കൂട്ടായി മക്കളായ ഗ്രീഷ്മയും രേഷ്മയും കൂടെത്തന്നേയുണ്ട്.

Story Highlights couple candidates election pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top