കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ചെമ്പുചിറ ജിഎച്ച്എസ്എസ് സ്‌കൂൾ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ചെമ്പുചിറ ജിഎച്ച്എസ്എസ് സ്‌കൂൾ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിർമ്മാണ പ്രവർത്തനത്തിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം.

ഓരോ നിർമാണത്തിലും ഇങ്ങനെയാണ് അഴിമതി നടക്കുന്നതെന്നും കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പുച്ചിറ സ്‌കൂളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയ സ്‌കൂൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.

Story Highlights Opposition leader calls for halt to construction of GHSS school in Chembuchira

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top