Advertisement

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

November 29, 2020
Google News 2 minutes Read

കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്. 45.39 ഗ്രാം എംഡിഎംഎ (മെതലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിൻ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്ന് എന്നിവയാണ് പിടികൂടിയത്.

തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി. മയക്കുമരുന്ന് ബാംഗ്ലൂർ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഇവിടെ എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽപനക്കാർ വഴി ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും എക്‌സൈസ് വാഹനത്തെയും തന്റെ കാർ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് പ്രതി ജംഷിദ് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.

ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെയും നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വഡിലെ അംഗങ്ങളായ തളിപറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്, സിവിൽ എക്‌സൈസ് ഓഫീസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇവ കണ്ടെത്താനായത്. പ്രിവന്റീവ് ഓഫീസർ വി.സി ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Story Highlights Big drug bust in Kannur; One arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here