ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസ്: അന്വേഷണം ഊർജിതമാക്കി സിബിഐ

cbi restart baitharani coal scam case

സംസ്ഥാനത്തെ ഇടത് വലത് മുന്നണികളിലെ പ്രധാന നേതാക്കൾ സംശയത്തിന്റെ നിഴലിലുള്ള ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസിലെ അന്വേഷണം സി.ബി.ഐ ഊര്ജിതമാക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് വിവാരാവകാശ നിയമം അനുസരിച്ച് അന്വേഷണ പുരോഗതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഡൽഹി യൂണിറ്റിന് കീഴിൽ നേരത്തെ കൽക്കരിപ്പാട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് ഫയലുകൾ കൈമാറി. പശ്ചിമ ബംഗാൾ സർക്കരുമായി ബന്ധപ്പെട്ട് ഉയർന്ന സമാന ആരോപണത്തിൽ ഇന്നലെ സി.ബി.ഐ രാജ്യവ്യപക റെയ്ഡ് നടത്തിയിരുന്നു. 24 എക്സ്ക്ലൂസീവ്.

ഒഡിഷയിലെ ബൈതരണിയിൽ കേരളത്തിന്റെ വൈദ്യുത ക്ഷാമം പരിഹരിക്കാനുള്ള സ്രോതസ്സ് എന്ന രീതിയിലാണ് 2003 ൽ കൽക്കരിപ്പാടം അനുവദിച്ചത്. ഇത് ഏറ്റെടുക്കുന്നതിൽ സംസ്ഥാനം വീഴ്ച കാട്ടിയതൊടെ കൽക്കരിപ്പാടം കേന്ദ്രം തിരിച്ചെടുത്തു. അനുവദിച്ച കൽക്കരിപ്പടം എറ്റെടുക്കാതെ വരുത്തിയ വീഴ്ച ബോധപൂർവ്വമാണെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട്. തടസങ്ങൾ ഉണ്ടാക്കിയതും ഒഡിഷയിൽ കേസുകൾ അടക്കം നൽകിയതും അനാവശ്യമാണെന്നായിരുന്നു കണ്ടെത്തൽ. യു.പി.എ സർക്കാർ വിഷയത്തിൽ കേന്ദ്ര എജൻസികളുടെ കണ്ടെത്തൽ ചൂണ്ടിക്കാട്ടി അന്വേഷണത്തിന് വിജ്ഞാപനം ഇറക്കാൻ കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന മന്ത്രിസഭയാണ് കേന്ദ്ര നിർദേശം അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ബൈതരണി കൽക്കരിപ്പാട അഴിമതിക്കേസ് സി.ബി.ഐ എറ്റെടുത്ത് പ്രാഥമിക അന്വേഷണം നടത്തി.. പക്ഷേ പിന്നിട് എപ്പോഴോ അന്വേഷണം വഴിയിൽ തടസപ്പെടുകയും ചെയ്തു. ഈ അന്വേഷണമാണ് ഇപ്പോൾ പുനരാരംഭിക്കുക.

എല്ലാ സംസ്ഥാന സർക്കാർ രേഖകളും ബൈതരണി കൽക്കരിപ്പാടവുമായി ബന്ധപ്പെട്ട് സി.ബി.ഐ വൈദ്യുതി വകുപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കെ.എസ്.ഇ.ബി യുടെ ചുമതല ഉണ്ടയിരുന്ന ശിവശങ്കറിൽ നിന്നും ഇ.ഡി വഴി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും സി.ബി.ഐ ശേഖരിച്ചതായാണ് വിവരം. കൽക്കരിപ്പാട കേസുകൾ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഡൽഹി യൂണിറ്റിന് കീഴിൽ പ്രപർത്തിക്കുന്ന ഒരു എസ്.പി യാണ് പുനപരന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നത്. അന്വേഷണത്തിനുണ്ടായ കാലതാമസവുമായി ബന്ധപ്പെട്ട നിയമോപദേശവും സി.ബി.ഐ കേസിൽ തേടി കഴിഞ്ഞു. ഇതിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.

Story Highlights cbi restart baitharani coal scam case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top