Advertisement

കൽക്കരി അഴിമതി കേസ്; മുൻ കൽക്കരി സെക്രട്ടറി എച്ച്‌സി ഗുപ്തക്ക് 3 വർഷം തടവ്

December 5, 2018
Google News 0 minutes Read
hc gupta get 3 year imprisonment in coal scam

കൽക്കരി അഴിമതി കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്‌സി ഗുപ്തക്ക് 3 വർഷം തടവ്. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ കേ എസ് ക്രോപ്പ വി എസ് സമ്രിയ എന്നിവർക്കും 3 വർഷം തടവ് വിധിച്ചിട്ടുണ്ട്. കേസിലെ മറ്റു നാല് പ്രതികൾക്ക് 4 വർഷം തടവിന് വിധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കൽക്കരി പാടങ്ങൾ ഖനനത്തിനായി സ്വകാര്യ കമ്പനികൾക്ക് ചട്ടങ്ങൾ ലംഘിച്ച് നൽകിയ കേസിലാണ് വിധി.

കൽക്കരിപ്പാടങ്ങൾ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിർള, റിലയൻസ് പവർ ലിമിറ്റഡ്, നവീൻ ജിൻഡാലിന്റെ ജിൻഡാൽ സ്റ്റീൽ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികൾക്ക് നൽകിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കൽക്കരി കുംഭകോണക്കേസ്. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് വിൽക്കുന്ന വിലയേക്കാൾ വളരെ താഴ്ന്ന വില കണക്കാക്കിയാണ് ഇവ കൈമാറിയത്. 2004 മുതൽ 2009 വരെയുള്ള കാലത്താണ് കൽക്കരി അഴിമതി ഇടപാട് നടന്നതായി കാണുന്നത്. 142 കൽക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി കൈമാറിയത്. 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here