കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍

കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍. പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ കാര്യസമിതി തീരുമാനപ്രകാരമാണെന്നും യു ഡി എഫ് യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തതായും കെ മുരളീധരന്‍ വ്യക്തമാക്കി. കെഎസ്എഫ്ഇയിലെ അഴിമതികളെ കുറിച്ച് കേന്ദ്ര അന്വേഷണം ആവശ്യമാണെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ ആര്‍എംപിഐക്ക് നല്‍കിയ സീറ്റില്‍ സ്ഥാനാര്‍ത്ഥി ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ കെ. മുരളീധരന്‍ നേരത്തെ അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു കെ മുരളീധരന്‍ പൂര്‍ണമായി വിട്ടു നിന്നു. തെരഞ്ഞെടുപ്പ് അടുത്തെത്തിയ പശ്ചാത്തലത്തിലാണ് മുരളീധരന്‍ നിലപാടില്‍ മയം വരുത്തുന്നത്.
Story Highlights – K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here