കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ 55കാരൻ കാർ കത്തി മരിച്ചു

കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനെത്തിയ 55കാരൻ കാർ കത്തി വെന്തുമരിച്ചു. പഞ്ചാബുകാരനായ ജനക് രാജ് എന്നയാളാണ് മരണപ്പെട്ടത്. ഇയാൾ ഉറങ്ങിക്കിടന്ന കാർ കത്തിയമർന്നാണ് മരണം. ഡൽഹി-ഹരിയാന അതിർത്തിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ട്രാക്ടർ നന്നാക്കുന്ന തൊഴിലാളിയാണ് ജനക്. ഡൽഹിയിലെ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ ട്രാക്ടറുകൾ നന്നാക്കാൻ സ്വമേഥയാ എത്തിയ ആളായിരുന്നു ജനക്. രാത്രി വൈകി ജോലി പൂർത്തിയാക്കിയ ഇയാൾ കാറിൽ കിടന്ന് ഉറങ്ങി. ഉറക്കത്തിനിടെ തീപിടിച്ച് ഇയാൾ മരിക്കുകയായിരുന്നു.
അതേസമയം, സർക്കാർ അനുമതി നൽകിയ ഇടത്തേക്ക് സമരം മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം കർഷക സംഘടനകൾ തള്ളി. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് പോകില്ല. ഡൽഹിയുടെ നാലുപാടും വളയുമെന്ന് നേതാക്കൾ വ്യക്തമാക്കി.
Read Also : സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് സമരം മാറ്റണം: അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍
കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
Story Highlights – Man Who Volunteered At Farmers’ Protest Burnt Alive As Car Catches Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here