തൃക്കാർത്തിക ദിനത്തിൽ ദീപാലങ്കാരങ്ങളാൽ പ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം

തൃക്കാർത്തിക ദിനത്തിൽ ദീപാലങ്കാരങ്ങളാൽ പ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം. കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ നെയ്യ് വിളക്ക് തന്ത്രി തെളിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ദീപാരാധനയ്ക്ക് ഒടുവിൽ ക്ഷേത്ര പരിസരത്തുള്ള മൺചിരാതുകളും തെളിച്ചു.

അങ്കി ചാർത്തിയുള്ള പ്രത്യേക ദീപാരാധനയായിരുന്നു പ്രധാന ചടങ്ങ്. കാർത്തിക പ്രമാണിച്ച ശതകലശാഭിഷേകം കളഭാഭിഷേകം എന്നിവയും നടന്നു. ക്ഷേത്ര ജീവനക്കാരും ഭക്തരും ചേർന്നാണ് കാർത്തിക ദീപം തെളിച്ചത്.

Story Highlights Sabarimala Sannidhanam is the day of Thrikkarthika

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top