ഡല്‍ഹിയില്‍ സമരം ചെയ്യുന്നത് കര്‍ഷകരെന്ന പേരില്‍ കലാപമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടനിലക്കാര്‍; വി. മുരളീധരന്‍

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയില്‍ സമരം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട കര്‍ഷകര്‍, അല്ലെങ്കില്‍ കര്‍ഷകരെന്ന പേരില്‍ കലാപമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടനിലക്കാരെന്ന് വി.മുരളീധരന്‍. കര്‍ഷക ബില്ലിലെ അപാകതകള്‍ വിശദീകരിക്കാന്‍ സമരം ചെയ്യുന്നവര്‍ എന്തുകൊണ്ട് തയാറാകുന്നിലെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ചോദിച്ചു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയായിരുന്നു പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷകരെ നിയമ നിര്‍മാണം ശാക്തീകരിച്ചുവെന്നും കര്‍ഷകര്‍ക്ക് സഹായകരാമായി കാര്‍ഷിക നിയമങ്ങള്‍ രാജ്യമാകെ മാറുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും കര്‍ഷകരുടെ നന്മയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
Story Highlights – V Muraleedharan against the farmers’ strike in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here