നടിയെ ആക്രമിച്ച കേസ്; മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് റിമാന്റിലായ പ്രതി ബി. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് റിമാന്റിലായ പ്രതി ബി. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഹർജി പരിഗണിക്കുക.

ഹർജിയെ പ്രോസിക്യൂഷൻ എതിർക്കുമെന്നാണ് വിവരം. കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 24 നാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തെ കസ്റ്റഡിയിൽ കിട്ടിയിരുന്നെങ്കിലും കേസിലെ നിർണായകമായ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

Story Highlights Case of assault on actress; B, Pradeep Kumar’s bail application will be considered today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top