നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.

ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലിൽ തെളിവുകൾ കണ്ടെത്തുന്നതിന് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Story Highlights Case of assault on actress; B Pradeep Kumar’s bail plea will be pronounced tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top