കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രതാ നിര്‍ദേശം

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കളക്ടര്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കടലില്‍ പോകുന്നതിന് പൂര്‍ണമായും വിലക്കി. നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോടെ മടങ്ങിയെത്തണമെന്ന് കോസ്റ്റ് ഗാര്‍ഡ് അടിയന്തര സന്ദേശം നല്‍കും.
Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
തീര മേഖലകളിലും മത്സ്യബന്ധന തുറമുഖങ്ങളിലും അനൗണ്‍സ്‌മെന്റ് നടത്തും.അപകടാവസ്ഥയിലുള്ള മരങ്ങള്‍ കോതിയൊതുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പോസ്റ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയുടെ സുരക്ഷിതത്വവും ഉറപ്പാക്കണം.
ക്വാറികളുടെ പ്രവര്‍ത്തനവും മറ്റു ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. പൊന്മുടിയടക്കം ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. താലൂക്ക് ഓഫീസുകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും കളക്ടര്‍ നവജ്യോത് ഖോസ നിര്‍ദ്ദേശം നല്‍കി.
Story Highlights – Chance of heavy rain in Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here