ഹിതം ഹരിതം: കൊവിഡ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഹരിത സംരംഭകരാവുന്നു

covid; Student friendly home farming scheme

കൊവിഡ് മഹാമാരി കാലത്ത് വീടുകളില്‍ ചെലവിടുന്ന വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഹിതം ഹരിതം’ പദ്ധതിയുമായി വിഎച്ച്എസ്ഇഎന്‍എസ്എസ്. വീടുകളിലും വിദ്യാര്‍ത്ഥികളുടെ സമയം ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനമൊട്ടുക്കുമുള്ള വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ നിന്നു താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് വിദ്യാര്‍ത്ഥി സൗഹൃദ വീട്ടു കൃഷി രീതികളില്‍ കേരള സര്‍വകലാശാലയുടെ സഹായത്തോടെ ഓണ്‍ലൈനായി പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികളുടെ തുടര്‍പിന്തുണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി ഹരിത സംരംഭകരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ് പദ്ധതി.

Story Highlights covid; Student friendly home farming scheme

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top