സൗദിയില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം

covid saudi

സൗദി അറേബ്യയില്‍ പുതുതായി 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി. 12 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 5896 ആണ്. ചികിത്സയിലായിരുന്ന 393 പേര്‍ രോഗമുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയര്‍ന്നു.

നിലവില്‍ 4662 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 659 പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.8 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Story Highlights covid 19, coronavirus, saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top