കര്‍ഷക പ്രക്ഷോഭം; സഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവം. കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിരോധ മരുന്നുകള്‍ അടക്കം വിതരണം ചെയ്തു തുടങ്ങി.
ഉത്തര്‍പ്രദേശ് മീററ്റില്‍ നിന്നെത്തിയ ഖല്‍സ ഹെല്‍പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ സാനിറ്റൈസര്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ വിതരണം ചെയ്തു. ഡോക്ടര്‍മാര്‍ അടക്കമുള്ള പതിനെട്ട് അംഗ സംഘമാണ് സമരമുഖത്തുള്ളവര്‍ക്ക് വൈദ്യസഹായവുമായി സിംഗുവില്‍ എത്തിയത്.
ശൈത്യകാല പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും പരിശോധന നടത്തി മരുന്നുകള്‍ നല്‍കി. കൊവിഡ് പരിശോധന ലാബുകള്‍ അടക്കം സജ്ജീകരണങ്ങള്‍ മേഖലയില്‍ ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ സിംഗുവിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍.
Story Highlights – delhi chalo protest, farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here