ഒ.ഐ.സിയുടെ കശ്മീർ വിഷയത്തിലെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ കശ്മീർ വിഷയത്തിലെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കശ്മീരിന്റെ പ്രത്യേകപദവി പിൻ വലിച്ചതുമായി ബന്ധപ്പെട്ട നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവും ആണെന്ന് നടത്തിയ വിലയിരുത്തലിലാണ് ഇന്ത്യ അമർഷം അറിയിച്ചത്. അതേസമയം, നുഴഞ്ഞ് കയറ്റം തടയാൻ ഉപഗ്രഹ ചിത്രങ്ങളുടെ സഹായം കൂടുതൽ തേടാൻ സൈന്യം തീരുമാനിച്ചു.

നിയാമിയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് കശ്മീർ വിഷയത്തിൽ വിലയിരുത്തൽ നടത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നായിരുന്നു പരമർശം. ഒ.ഐ.സിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും തള്ളിക്കളയുകയാണെന്നും ആണ് ഇന്ത്യയുടെ പ്രതികരണം. പാക്കിസ്താന്റെ സമ്മർദ്ധത്തിന് വഴങ്ങി ഒ.ഐ.സി അവരുടെ ചട്ടുകമാകരുതും എന്ന് ഇന്ത്യ നിർദേശിച്ചു. എല്ലാ വർഷവും കശ്മീർ വിഷയം പരാമർശിയ്ക്കുയും ഇന്ത്യയ്ക്ക് എതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നത് അംഗീകരിയ്ക്കാനാകില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിലപാടായി ഇനി മേൽ ഇത്തരം നടപടികളെ വിലയിരുത്തേണ്ടി വരും. ശക്തമായ പ്രതികരണം അറിയിക്കുക വഴി ഇന്ത്യയുടെ അതൃപ്തി കടുത്തതാണെന്ന് ഒ.ഐ.സി യെ അറിയിക്കുകയാണ് ചെയ്തതെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

തണുപ്പിന്റെ മറപറ്റി ഭീകരവാദികളെ അതിർത്തി കടത്തി വിടാനുള്ള പാകിസ്താന്റെ ശ്രമം ഫലപ്രദമായി തടയാനുള്ള നടപടികളിലേയ്ക്ക് സൈന്യവും കടന്നു. ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് നുഴഞ്ഞ് കയറ്റ ശ്രമം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തനാണ് നടപടി. ഉപഗ്രഹ ചിത്രങ്ങളെകൂടി ഉപയോഗിച്ച് ഇനി മുതൽ നുഴഞ്ഞ് കയറ്റ നീക്കങ്ങൾ വിലയിരുത്തും. നിയന്ത്രണ രേഖയിൽ വിവിധ ഭാഗങ്ങളിലായി പത്തോളം നുഴഞ്ഞ് കയറ്റ ശ്രമമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സൈന്യം പരാജയപ്പെടുത്തിയത്.

Story Highlights India protests OIC’s reference to Kashmir issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top