ഊർമിള മദോണ്ഡ്ക്കറുടെ പേരിൽ ശിവസേന- കോൺഗ്രസ് പോര് മുറുകുന്നു

നടി ഊർമിള മദോണ്ഡ്ക്കറുടെ പേരിൽ ശിവസേന- കോൺഗ്രസ് പോര്. കോൺഗ്രസ് വിടുന്നവരെ ഉപാധികളില്ലാതെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി അംഗീകരിയ്ക്കാനാകില്ലെന്ന് ശിവസേനയെ കോൺഗ്രസ് അറിയിച്ചു. സഖ്യ മര്യാദകൾ ലംഘിച്ച് പാർട്ടി വളർത്താൻ ശിവസേന നടത്തുന്ന ശ്രമം നിർത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം, ആഭ്യന്തരകാര്യങ്ങളിൽ ആരും ഇടപെടെണ്ടെന്നാണ് ശിവസേനയുടെ പ്രതികരണം.

കോൺഗ്രസിൽ നിന്ന് 2019 സെപ്റ്റംബറിലാണ് ഊർമിള രാജിവെച്ചത്. മുംബൈയിലെ നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ഊർമിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കന്മാർ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊർമിള പാർട്ടി യിൽ നിന്ന് രാജിവയ്ക്കുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ 30 ന് ഊർമിള നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെടും എന്ന് ശിവസേന സൂചിപ്പിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടൻ തീരുമാനമെടുക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്.

അതേസമയം, സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുന്ന 12 പേരുടെ പട്ടികയിൽ ഊർമിള യുടെ പേര് ഉൾപ്പെടുത്തിയത് തങ്ങളോട് ആലോചിച്ചല്ല എന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇതിനിടെ ആണ് ഊർമിളയ്ക്ക് അംഗത്വം നൽകാനുള്ള ശിവസേന തീരുമാനവും. ഊർമിളയെ ശിവസേന അംഗമാക്കരുതും എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് വിട്ട് വരുന്ന എല്ലാവർക്കും ഉപാധി ഇല്ലാതെ അഭയം നൽകുന്ന ശിവസേന നടപടി അംഗീകരിയ്ക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ, ഇന്നലെ ഔദ്യോഗികമായി ഊർമിളയെ പാർട്ടിയിലേയ്ക്ക് സ്വീകരിയ്ക്കും എന്ന് ശിവസേന പ്രഖ്യാപനത്തിൽ തുടർ നടപടികൾ ഉണ്ടായില്ല.

Story Highlights Shiv Sena-Congress war intensifies over Urmila Madondkar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top