Advertisement

ഡോളര്‍ കടത്തിയ കേസിലും ശിവശങ്കറിനെതിരെ മൊഴിയുണ്ടെന്ന് കസ്റ്റംസ്

November 30, 2020
1 minute Read

ഡോളര്‍ കടത്തിയ കേസിലും എം. ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ്. സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.

ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടാനാണ് കസ്റ്റംസ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മൂന്നുമണിയോടെ എം. ശിവശങ്കറിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.

സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. സ്വപ്നയെയും സരിത്തിനെയും ഡോളര്‍ കടത്തു കേസിലും, എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും ആയിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Story Highlights statement against ShivaShankar in dollar smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top