Advertisement

വ്യാഖ്യാനം

November 30, 2020
1 minute Read

..

-മീരാബെന്‍/കവിത

വൈക്കം ഉദയനാപുരം ഗവ. യുപി സ്‌കൂളിലെ അധ്യാപികയാണ് ലേഖിക

മറവുചെയ്യപ്പെട്ട
സ്വപ്നങ്ങളാണത്രേ
പ്രളയജലമായ്
തിരികെയെത്തുന്നത്.

പഴുത്തളിഞ്ഞ മുറിവുകളെ
തഴുകിയൊഴുകി
പകല്‍ക്കിനാവിന്റെ വേരുകള്‍ പിഴുതെറിഞ്ഞ്
ഭയത്തിന്റെ കയത്തില്‍
മുങ്ങിനിവര്‍ന്ന്
മലഞ്ചെരുവിലെ
ഓരോ കൂരയിലും
കയറിയിറങ്ങി
പ്രണയഭംഗം
വന്നവരുടെയെല്ലാം
ചുണ്ടിണകളില്‍
കാളിമകലര്‍ത്തി മയക്കി,
മേഘങ്ങളില്‍
വിരിച്ചിടുന്നു
ഉടലറ്റ ഓര്‍മ്മകളുടെ
മാറാപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങിയ
മോഹങ്ങളെയൊക്കെ
ശൂന്യതയുടെ
ആഴിയിലേയ്ക്ക്
ഒഴുക്കിയെത്തിക്കുന്നു.
പകലിന്റെ ജഡം
തേടിയലയുന്നു
ഒടുവില്‍,
മുടികൊഴിഞ്ഞമരങ്ങളെമാത്രം പിഴുതെടുക്കാതെ,
സൂര്യനെപ്പോലും
മുക്കിക്കൊല്ലുന്ന
ഊളന്‍കാറ്റിന്റെ
ഒളിച്ചുകളി
മതിയാക്കുമ്പോഴേയ്ക്കും
ഊക്കുകുറഞ്ഞനദികള്‍
കൊലുസുകള്‍
അഴിച്ചുവയ്ക്കുന്നു.

കൂടെക്കൊണ്ടുവന്ന
ഗര്‍വ്വിന്റെപാറക്കല്ലുകളെ
അവഗണനയുടെ
താഴ്വരകളിലേയ്‌ക്കെടുത്തെറിയുന്നു.

മരിച്ചവര്‍
എത്രയോനല്ലവരെന്ന്
വാഴ്ത്തിപ്പാടുന്നു.

ഉടുതുണികളിലെ
പൂക്കള്‍ പറിക്കാനോ നിറമെണ്ണിക്കളിക്കാനോ
കഴിയാത്തവണ്ണം
നാവറ്റുപോയതെറിവാക്കുപോലെ
കീറിയജീവിതം
തുന്നാനൊരുങ്ങുന്നു ചിലര്‍.

മണ്‍പൊത്തിലെ
നീര്‍ക്കോലിയേയും
മിഴിച്ചുപോയ
ചൊറിത്തവളയേയും
പഴുതാരപ്പുളപ്പിനെയും
അന്നാദ്യമായി
കരുണയോടെ
നോക്കുന്നു.

വായനാവികൃതികളായ
കവികള്‍മാത്രം
ഭൂമിയിലെ ഒച്ചകളെ
ഇടിമുഴക്കങ്ങളെന്നോ
കാഴ്ചകളെ
ഭയാനകങ്ങളെന്നോ
വിളിക്കാതെ
അനാദിയായകാലത്തിന്റെ
പടവുകളില്‍നിന്ന്
പായലുകള്‍
അടര്‍ത്തിമാറ്റുകയാണ്
ശേഷിക്കുന്നവര്‍ക്കായ്..

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights vyakhyanam poem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top