വിഎസ്എസ്‌സി മുന്‍ ഡയറക്ടറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

CM condoles on death of VSSC former director

വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ പ്രഗത്ഭ ശാസ്ത്രജ്ഞരില്‍ ഒരാളായ അദ്ദേഹം ലോഞ്ച് വെഹിക്കിള്‍ സാങ്കേതികവിദ്യയില്‍ അഗ്രഗണ്യനായിരുന്നു. എസ്എല്‍വി-3 വികസിപ്പിക്കുന്നതില്‍ അബ്ദുല്‍ കലാമിനോടൊപ്പം നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം, പിഎസ്എല്‍വി പദ്ധതിയിലും ജിഎസ്എല്‍വി മാര്‍ക്ക്-3 ആവിഷ്‌ക്കരിക്കുന്നതിലും വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Story Highlights CM condoles on death of VSSC former director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top