Advertisement

20-ാമത് ജോയിന്റ് കമ്മീഷൻ യോഗം; ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി

May 8, 2025
Google News 2 minutes Read

ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് സന്ദർശനം.
ഇന്ത്യ – ഇറാൻ ജോയിൻറ് കമ്മീഷൻ യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി സഹ അധ്യക്ഷത വഹിക്കും. 2024 ഓഗസ്റ്റിൽ അധികാരമേറ്റതിനുശേഷം അദ്ദേഹം ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്. മെയ് 8 ന് ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അരഘ്ചി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പിന്നീട്, രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും അദ്ദേഹം കാണും.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ ഡോ. അറാഗ്ചിയുടെ സന്ദർശനം തന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വ്യാപാരം, ഊർജം, റീജിയണൽ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചചെയ്യാൻ സാധ്യതയുണ്ട്.

Story Highlights : Iran’s foreign minister arrives in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here