ഷാനിമോൾ ഒരു പണിയുമെടുക്കാത്ത ആൾ; വോട്ടു ചെയ്യുമ്പോൾ സൂക്ഷിക്കണം;വിമർശിച്ച് ജി. സുധാകരൻ

ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്കെതിരെ വീണ്ടും മന്ത്രി ജി. സുധാകരൻ. ഒരു പണിയുമെടുക്കാത്ത ആളാണ് അരൂരിലെ എംഎൽഎ. പെരുമ്പളം പാലം നിർമാണത്തിൽ ഉൾപ്പെടെ വികസന വിരുദ്ധ നിലപാടാണ് എംഎൽഎയ്ക്ക്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ച അരൂരിലെ ജനങ്ങൾ അനുഭവിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു.

നല്ല നിലയിൽ പ്രവർത്തിച്ച ചെറുപ്പക്കാരനെ തോൽപിച്ച് ഒരു പണിയുമെടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് ജനങ്ങൾ ജയിപ്പിച്ചത്. ജനങ്ങൾ ഇപ്പോൾ കരഞ്ഞിട്ട് ഒരു
കാര്യവുമില്ല. വോട്ടുചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിൽ തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top