വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും വിശദമായ പരിശോധനയുണ്ടാകുമെന്ന് വിവരം.
ഇത് സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇ നല്‍കുന്ന വിശദീകരണം. വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ശാഖകളില്‍ ഇന്നലെ ഓഡിറ്റിംഗ് നടത്തിയിരുന്നു. ഇന്ന് മുതല്‍ ആഭ്യന്തര ഓഡിറ്റിംഗ് ആരംഭിക്കും. പ്രതിവര്‍ഷം രണ്ട് ഓഡിറ്റിംഗ് ആണ് കെഎസ്എഫ്ഇ സാധാരണ നടത്താറുള്ളത്. ധനകാര്യ വകുപ്പ് നടത്തുന്ന ഓഡിറ്റിംഗും ആഭ്യന്തരമായി സ്ഥാപനത്തിലുണ്ടാകുന്ന ഓഡിറ്റിംഗുമാണ് കെഎസ്എഫ്ഇയില്‍ ഉണ്ടാവാറ്.
Read Also : വിജിലൻസിന്റേത് അവരുടേതായ പരിശോധന; കെഎസ്എഫ്ഇ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അതേസമയം വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയാല്‍ ഇന്നോ നാളെയോ ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിവാദം പരിശോധിച്ചേക്കും.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്എഫ്ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. പരിശോധന നടന്ന രീതിയിലെ അസ്വാഭാവികതകളാണ് സിപിഐഎമ്മിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Story Highlights – ksfe, vigilance, internal auditing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here