കെഎസ്എഫ്ഇയിലെ റെയ്ഡ്; സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലും നിലപാടില്‍ ഉറച്ച് ധനമന്ത്രി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും നിലപാടില്‍ ഉറച്ച് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വകുപ്പ് മന്ത്രി അറിയണമായിരുന്നുവെന്ന് തോമസ് ഐസക്ക് ആവര്‍ത്തിച്ചു. ധനമന്ത്രി തോമസ് ഐസക്ക് നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ധനമന്ത്രിക്കെതിരെയും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നുവെന്നാണ് വിവരം.

അതേസമയം, കെഎസ്എഫ്ഇ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. റെയ്ഡില്‍ ദുഷ്ടലാക്കില്ല. കെഎസ്എഫ്ഇയ്ക്ക് യാതൊന്നും സംഭവിക്കില്ലെന്നും വെളിച്ചപ്പാടുകളില്‍ വിശ്വാസമില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights ksfe raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top