Advertisement

ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു

December 1, 2020
2 minutes Read

ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്.

സന്നിധാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെയാണ് ആദ്യ ബാച്ച് സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയത്. തിങ്കളാഴ്ച മുതല്‍ പുതിയ ബാച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഒരു ഡിവൈഎസ്പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, എസ്ഐ, എഎസ്ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പൊലീസ് ഓഫീസേഴ്സ്, 13 ആന്ധ്ര പൊലീസ് ഓഫീസേഴ്സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായ പ്രശാന്തന്‍ കാണി സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആയി ചുമതലയേറ്റു. പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡ്ഡുകളും ഒരുക്കിയിട്ടുണ്ട്. ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കി. പൊലീസുകാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Story Highlights new police batch has taken charge at Sabarimala Sannidhanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top