വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതം; സ്പീക്കർ സർക്കാരിന്റെ പാവയെന്ന് രമേശ് ചെന്നിത്തല

വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ സർക്കാരിന്റെ പാവയായി പ്രവർത്തിക്കുകയാണ്. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു. ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുമായി സ്പീക്കർ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.
Story Highlights – Ramesh chennithala, Bar bribe case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here