2.2 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും; ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി

2.2 million doses of covid vaccine will be available; Oman Health Minister

ഒമാനില്‍ 2.2 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഫൈസര്‍ കൊവിഡ് വാക്‌സിന്റെ 3.70 ലക്ഷം ഡോസിന് ഒമാന്‍ ഓഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഇരുപതിനായിരം ഡോസ് ഈ മാസം തന്നെ ലഭ്യമാകും. ശേഷിക്കുന്ന ഡോസുകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി പ്രദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആസ്ട്രസനേകയുടെ 8.50 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ വാക്‌സിന് ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക്ക് ഫൈവ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണ്. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണൈസേഷനില്‍ ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്.
ുന്‍ഗണനാ അടിസ്ഥനത്തിലായിരിക്കും വാക്‌സിന്‍ വിതരണം. വാക്‌സിന്‍ സ്വീകരിക്കുകയെന്നത് നിര്‍ബന്ധമല്ലെന്നും ഇത് സംബന്ധിച്ച് ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Story Highlights 2.2 million doses of covid vaccine will be available; Oman Health Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top