യൂടായ്ക്ക് പിന്നാലെ റൊമാനിയയിലെ ലോഹത്തൂണും അപ്രത്യക്ഷമായി

കഴിഞ്ഞ ദിവസം റൊമാനിയയിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായി. യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് നിഗൂഢതയേറ്റി റൊമാനിയയിലും സമാന സംഭവം അരങ്ങേറിയത്. നേരത്തെ, യൂടായിൽ അപ്രത്യക്ഷമായ തൂൺ ചിലർ ഇളക്കിമാറ്റിയതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, റൊമാനിയയിലെ തൂൺ എവിടെ പോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്. നിലവിൽ തൂൺ നിന്ന സ്ഥലത്ത് ഒരു കുഴി മാത്രമാണ് ഉള്ളത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.
Read Also : യൂടാ മരുഭൂമിയിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി
ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനു പിന്നാലെ യൂടായിൽ നിന്ന് തൂൺ അപ്രത്യക്ഷമായി. അതിനു പിറ്റേന്ന് റൊമാനിയയിൽ തൂൺ പൊങ്ങി.
പിറ്റേന്ന് യൂടായിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി. ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെയെടുത്താണ് നാല് യുവാക്കൾ ചേർന്ന് ലോഹത്തൂൺ ഇളക്കി മാറ്റിയത്. ഭൂപ്രകൃതിയെ മലിനമാക്കുന്ന വസ്തുവായാണ് ഇവർ ഈ ലോഹത്തൂണിനെ കണ്ടത്. ഇതാണ് തൂൺ ഇവിടെ നിന്ന് നീക്കം ചെയ്യാനുണ്ടായ കാരണം. തൂൺ നീക്കം ചെയ്യുന്നത് കണ്ട മറ്റൊരു വ്യക്തിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്.
Story Highlights – After Utah structure, now mystery monolith in Romania disappears
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here