Advertisement

അറസ്റ്റ് നിയമ വിരുദ്ധം; ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി

December 2, 2020
Google News 1 minute Read
Bineesh Kodiyeri's custody ends today

തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നടത്തിയതെന്നും അപേക്ഷയില്‍ ബിനീഷ് പറയുന്നു.

അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ ബിനീഷ് സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞത്. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന വ്യക്തികളുടെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ ഡി നീക്കമുണ്ടെന്ന് വിവരം.

Read Also : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

അതേസമയം കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി എട്ടാം തീയതി അവസാനിക്കും.

Story Highlights bineesh kodiyeri, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here