സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡിൽ ഇക്കുറി മാറ്റുരയ്ക്കുന്നത് 5 സ്ഥാനാർത്ഥികൾ

മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാർഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാർഡ്. പെരിയാർ കടുവ സങ്കേതം തേക്കടി ഉൾപ്പെട്ടതിനാലാണ് ഏറ്റവും വലിയ വാർഡായി തേക്കടി മാറിയത്. 830 വോട്ടർമാരുള്ള തേക്കടിയിൽ അഞ്ച് സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്.
തേക്കടി വിനോദ സഞ്ചാര കേന്ദ്രം, മുല്ലപ്പെരിയാർ അണക്കെട്ട് എന്നിവയെല്ലാം സ്ഥിച്ചെയ്യുന്നത്തും കുമളി പഞ്ചായത്തിലെ തേക്കടി വാർഡിൽ ആണ്. ഇതിനു പുറമെ കാട്ടിനുള്ളിലെ പോളിംങ്ങ് സ്റ്റേഷൻ വാർഡിലെ പച്ചക്കാനത്താണ്.
37 വോട്ടർമാർ ഉള്ള പച്ചക്കാനത്ത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് നാലുപേർ മാത്രം. 830 വോട്ടർമാരിൽ 590 പേരും മന്നാക്കുടി ആദിവാസിക്കുടിയിൽ നിന്നാണ്. കുടിയിലെ വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം.
കഴിഞ്ഞ തവണ യു.ഡി. എഫ്. ജയിച്ച വാർഡിലെ വികസന മുരടിപ്പ് എൽ. ഡി. എഫ്. എടുത്തു കാട്ടുന്നു. ആദിവാസി മേഖലയുടെ വികസനമാണ് എൽ. ഡി. എഫും. ലക്ഷ്യം വയ്ക്കുന്നത്. ഇവർക്കു പുറമെ തേക്കടിയിലെ വോട്ട് പിടിക്കാൻ ബി. ജെ. പി.യും സജീവമാണ്. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ ആദിവാസി കുടിയിലെ രണ്ട് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
Story Highlights – five candidates in keralas largest ward
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here