Advertisement

ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റി; തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു: മന്ത്രി തോമസ് ഐസക്

December 2, 2020
Google News 2 minutes Read

തനിക്കെതിരായ അവകാശ ലംഘന പരാതി പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട നടപടി സ്വാ​ഗതം ചെയ്യുന്നതായി ധനമന്ത്രി ടി. എം തോമസ് ഐസക്. പ്രിവിലേജ് കമ്മിറ്റി വിളിപ്പിച്ചത് നല്ല തീരുമാനമായി കാണുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ലഭിച്ചത് സ്വാ​​ഗതാർഹമാണ്. ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റിയെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ വയ്ക്കാൻ എ. ജി നൽകിയ റിപ്പോർട്ട് ചട്ടപ്രകാരമുള്ളതല്ല. കേരള വികസനത്തെ അട്ടിമറിയ്ക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. ചട്ടം ലംഘിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ധനമന്ത്രിക്കെതിരെ വി. ഡി സതീശൻ എം.എൽ.എ നൽകിയ അവകാശ ലംഘന പരാതി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് നൽകിയിരുന്നു. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് ധനമന്ത്രി പരസ്യപ്പെടുത്തിയെന്ന് സ്പീക്കർ പറഞ്ഞു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള നടപടി സഭാ ചരിത്രത്തില്‍ ആദ്യമാണ്. അവകാശ ലംഘന പരാതിയിൽ നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

Story Highlights Dr. T M Thomas issac, P Sreerama krishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here