തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

Defendant arrested in Thiruvananthapuram torture case

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിപിടിയിലായതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത് തലയക്കല്‍ വീട്ടില്‍ നൗഫല്‍ എന്ന അപ്പിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് ബൈക്കില്‍ കടത്തിക്കൊണ്ട് പോയി കൊല്ലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപ പ്രദേശത്ത് നിന്നും പ്രതിയെയും പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.

Story Highlights Defendant arrested in Thiruvananthapuram torture case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top