മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ്; സിബി വയലിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

വിദ്യാഭ്യാസ തട്ടിപ്പ് കേസിലെ പ്രതി സിബി വയലിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് മേഖലാ യൂണിറ്റ് ഓഫീസില്‍ തുടര്‍ ചോദ്യം ചെയ്യലിനാണ് വിളിപ്പിച്ചത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ 5ാം തവണയാണ് സിബി വയലിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
രാവിലെ 9.30യോടെ സിബി കല്ലായിലെ ഇ ഡി യൂണിറ്റ് ഓഫീസില്‍ സിബി വയലില്‍ എത്തിയിരുന്നു. പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. സിബി വയലില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
നിലമ്പൂരില്‍ നടന്ന പാട്ടുത്സവം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് സിബിയുടെ ട്രസ്റ്റ് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്, സിപിഐഎം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍ എന്നിവരേയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Story Highlights – medical seat fraud case, sibi vayalil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here