കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് മാത്രം വോട്ട്; ആഹ്വാനവുമായി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്

കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പേരില്‍ മലയോര കര്‍ഷകരെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 120 കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്നാണ് ബിഷപ്പിന്റെ പ്രഖ്യാപനം. വിവിധ കര്‍ഷക സംഘടകളെ ഉള്‍പെടുത്തി ഇഎസ്എ , ഇഎസ്‌സെഡ് വില്ലേജുകള്‍ കേന്ദ്രീകരിച്ച് വ്യാപക പ്രചാരണം നടത്താനും സഭ നേതൃത്വം നല്‍കുന്ന കര്‍ഷക കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ജില്ലയിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പെടുന്നു. ഇത് കൂടാതെ സൈലന്റ് വാലി, ചൂലന്നൂര്‍ മയില്‍ സങ്കേതം എന്നി പ്രദേശങ്ങള്‍ കൂടി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെ 11 വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടു. ഈ മേഖലയില്‍ നിന്നും കര്‍ഷകര്‍ വ്യാപകമായി കുടി ഒഴിപ്പിക്കപ്പെടുമെന്ന് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.
കുടിയേറ്റ കര്‍ഷകര്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെടെ ബിഷപ്പിന്റെ ആഹ്വാനം കാര്യമായി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് കാര്യമായ പ്രചാരണം മലയോര കര്‍ഷകര്‍ നടത്തുന്നത്.
Story Highlights – Vote only for those who help farmers; bishop mar jacob manathodath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here