തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ഗൃഹാതുരത്വം നിറച്ച് കൊച്ചി കോർപറേഷനിൽ നിന്നൊരു സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും പുതുമ തേടുന്നവരാണ്. എന്നാൽ, കൊച്ചി കോർപറേനിലെ ഒരു സ്ഥാനാർത്ഥിയുടെ പോസ്റ്റർ നാട്ടുകാരുടെ ഗൃഹാതുരമായ ഓർമകൾ ഉണർത്തിയാണ് വോട്ടർമാരുടെ ശ്രദ്ധ നേടുന്നത്. കരുവേലിപ്പടി ഡിവിഷനിലെ പ്രേം നസീർ ഫാനായ സ്ഥാനാർത്ഥിയാണ് പോസ്റ്രറിലെ പഴമ തേടുന്നത്.
1966 ലെ സ്ഥാനാർത്ഥി സാറാമ്മയെന്ന ചിത്രത്തിലെ പാട്ടിപ്പോൾ കരുവേലിപ്പടിയിലെ തലമുതിർന്ന വോട്ടർമാരുടെ മൂളിപ്പാട്ടായിരിക്കുകയാണ്.
കൊച്ചി കോർപറേഷനിലെ പത്താം ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിഎസ് ഗിരീഷിന്റെ പഴയ അല്ല പുതിയ പരീക്ഷണമാണ് അതിന് കാരണം. ന്യൂജനറേഷൻ ഒപ്പം മത്സരിക്കുമ്പോൾ എന്തുകൊണ്ടൊരു പഴയകാല പോസ്റ്റർ എന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ.
ഓർമ്മകളിൽ ഇന്നും മായാത്ത നിത്യഹരിതനായകൻമാരെ പോലെ ഈ സ്ഥാനാർത്ഥിയും നാട്ടുകാരുടെ മനസിൽ പതിഞ്ഞിരിക്കുന്നുവെന്ന്.
ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ എന്ന ആശയം ന്യൂ ജനറേഷന്റേതാണ്. നവമാധ്യമ പ്രചരണ രംഗത്ത് പ്രവർത്തിക്കുന്ന സുജീഷ് കുമാറിന്റെയും നോബിൾ രാജന്റെയും ആശയത്തിനൊപ്പം ഡിസൈൻ സുധീർ പാപ്പച്ചന്റെ എഡിറ്റിംഗ് കൂടി ചേർന്നപ്പോഴാണ് ഇങ്ങനെ ഒരു വെറൈറ്റി പോസ്റ്റർ ഇങ്ങ് ഫോർട്ട് കൊച്ചിയിൽ പിറന്നത്.
Story Highlights – A candidate from Kochi Corporation filled with nostalgia in the election campaign poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here