കൊച്ചി കോര്‍പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസ് വിമത മത്സരത്തിന്

kochi corporation congress rebellion against welfare party

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയെച്ചൊല്ലി എറണാകുളത്തെ കോണ്‍ഗ്രസില്‍ കലഹം. കൊച്ചി കോര്‍പറേഷനിലെ ഒരു ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനിക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പ്രാദേശിക നേതൃത്വം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെയാണ് ഇവിടുത്തെ പോരാട്ടം ശ്രദ്ധേയമായി മാറിയത്.

Read Also : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണ

69ാം ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി കാജല്‍ സലിമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സ്വതന്ത്ര കുപ്പായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധിക്ക് യുഡിഎഫ് സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇടഞ്ഞു. രഹസ്യ സഖ്യത്തിനെതിരെ കലഹിച്ച നേതാക്കള്‍ നാദിഷ സിദ്ധിഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കളത്തിലിറക്കി.

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് നാദിഷയുടെ പ്രചാരണം നയിക്കുന്നത്. വിമത സ്ഥാനാര്‍ത്ഥി വെല്ലുവിളി ഉയര്‍ത്തിയതോടെ നാല് നേതാക്കള്‍ക്കെതിരെ ഡിസിസി നേതൃത്വം അച്ചടക്ക നടപടിയുമെടുത്തു. എന്നാല്‍ നാദിഷയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സജീവ പ്രചാരണത്തിലാണ്.

Story Highlights kochi corporation, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top