വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് കോണ്‍ഗ്രസില്‍ ധാരണ. ആസന്നമായ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ പ്രചാരണയുധമാക്കും. സര്‍ക്കാര്‍ വെട്ടിപ്പും തട്ടിപ്പും നടത്തുകയാണ്. വിവിധ പദ്ധതികള്‍ വെട്ടിപ്പിനുള്ളതാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
തെരെഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി. ത്രിതല പഞ്ചായത്തുകളിലെ നേതൃസ്ഥാനം വഹിക്കേണ്ടവരെ പാര്‍ട്ടി തന്നെ തീരുമാനിക്കാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശമുയര്‍ന്നു.
വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കും. പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ. എന്നാല്‍ പരസ്യപ്രസ്താവനക്ക് കെപിസിസി അധ്യക്ഷന്‍ തയാറായില്ല.
പി സി തോമസിന്റ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കില്ല. പകരം പി ജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിച്ച ശേഷം അവരെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം. അഴിമതിക്കെതിരെ ഒരു വോട്ടെന്ന മുദ്രാവാക്യമുയര്‍ത്തി തദ്ദേശ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.
Story Highlights – welfare party, congress, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here