Advertisement

സിഎംആർഎൽ- മാസപ്പടിക്കേസ്; ഡൽഹി ഹൈക്കോടതി ഹർജി വെള്ളിയാഴ്ച പരിഗണിക്കും

2 days ago
Google News 2 minutes Read
delhi highcourt

മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഓയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡൽഹി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.CMRL ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറ്റൊരു ദിവസത്തേക്ക് ഹർജി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അടുത്ത വെള്ളിയാഴ്ച നാലുമണിക്ക് പരിഗണിക്കാനായി മാറ്റിയത്.ഇന്ന് വൈകിട്ട് 4ന് ഹർജി പരിഗണിക്കാൻ ഇരിക്കെയാണ് മറ്റൊരു ദിവസം ആവശ്യപ്പെട്ടത്.

എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്തുള്ള പ്രധാന ഹര്‍ജിയിലും കോടതി അന്ന് വാദംകേള്‍ക്കും.ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഹര്‍ജികള്‍ പരിഗണിക്കുക.  ഹര്‍ജി തീര്‍പ്പാക്കുംവരെ തുടര്‍നടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ നിര്‍ദേശിച്ചതായി സിഎംആര്‍എല്‍ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹര്‍ജികൾ എത്തിയത്. എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും ബെഞ്ച് പരിശോധിക്കും.

Story Highlights : CMRL- Monthly Payment Case; Delhi High Court to hear petition on Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here