അലിസ ഫറാ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടര്‍ അലിസ ഫറാ രാജിവച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് അലിസ രാജിവച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ വൈറ്റ് ഹൗസ് വിടുന്ന ആദ്യത്തെ പ്രമുഖയാണ് അലിസ.
ഇന്നലെയാണ് അലിസ രാജിക്കത്ത് സമര്‍പ്പിച്ചത്. പുതിയ അവസരങ്ങള്‍ തേടാന്‍ വൈറ്റ് ഹൗസ് വിടുകയാണെന്നാണ് അവര്‍ പ്രസ്താവനയില്‍ പറഞ്ഞത്. ആശയവിനിമയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തില്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അലിസ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ നിരവധി വിദേശ- ആഭ്യന്തര മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതില്‍ അലിസ വലിയ പങ്കാണ് വഹിച്ചത്. ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷം അലിസ പ്രകടിപ്പിച്ചു. നിരവധി വിഷയങ്ങളിൽ ഭരണകൂടം വലിയ പങ്കാണ് വഹിച്ചതെന്ന് അലിസ പറഞ്ഞു. ഐഎസ്, അഫ്ഗാൻ-താലിബാൻ വിഷയങ്ങൾ ഉൾപ്പെടെ അവർ ചൂണ്ടിക്കാട്ടി.
Story Highlights – Farah resigns as White House communications director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here