പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; കാസർഗോഡ് എ.ആർ ക്യാംപിലെ പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്ക്

കാസർഗോഡ് എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും താത്കാലിക ജീവനക്കാരനും പരുക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടിൽ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവർക്കും പരുക്കേറ്റത്.
എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ് ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു.
Story Highlights -grenade
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here