തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്.
പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Story Highlights – holiday declared in thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here