കോഴിക്കോട് പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെ ഗൂണ്ടാ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ ഗൂണ്ടാ ആക്രമണം. അക്രമികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചവർക്കെതിരെയായിരുന്നു ആക്രമണം.
ഇന്നലെയാണ് സംഭവം നടക്കുന്നത്. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഇന്നലെയാണ്. പെൺകുട്ടിയുടെ വീട്ടിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം.
പെൺകുട്ടിയുടെ ബന്ധുക്കളായ കബീർ, മൻസൂർ എന്നിവരടക്കമുള്ള എട്ടംഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ച് കാറിൽ വരികയായിരുന്ന വധുവിനെയും വരനേയും വഴിയിൽ തടഞ്ഞ് നിർത്തിയാണ് എട്ടംഗ ഗൂണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേൽപ്പിച്ചു.
സംഭവത്തിൽ കൊയ്ലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Story Highlights – koylandy goonda attack video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here